"സാലെ, തു മേരാ ഭഗവാന്‍ കൊ പാവ് മാരാ" എന്നുള്ള അലര്‍ച്ചയും മുതുകത്തു പിറകില്‍ നിന്നും ജയന്‍ സ്റ്റൈലില്‍ ഒരു ചവിട്ടും കിട്ടിയപ്പോഴാണു ഞാന്‍ എന്തൊ തെറ്റ് ചെയ്തിരിക്കുന്നു എന്നു മനസ്സിലായത്. അതു വരെ എന്‍റെ തോളില്‍ കയ്യിട്ടു നടന്ന രജനീഷ് ആണു ഇതു ചെയ്തതു എന്നെനിക്കു അപ്പോള്‍ മനസ്സിലായിരുന്നില്ല.മുഖം കുത്തി വീണ ഞാന്‍ പെട്ടെന്നു തന്നെ
ചാടിയെണീറ്റ് നിന്നപ്പോള്‍ അവന്‍ പിന്നെയും എന്തൊക്കെയൊ പറഞ് കൊണ്ടു വന്നു മുഖത്തിനെ ലക്ഷ്യമാക്കി ഒരിടി,പക്ഷെ പഴയ കരാട്ടക്കാരന്‍ ആയതു കൊണ്ട് ചാടി മറിഞ്ഞ് ഒഴിഞ്ഞു .അപ്പോഴേക്കും കൂടെയുള്ള സുഹ്രുത്തുക്കള് ഓടി വന്നു അവനെ പിടിച്ചു മാറ്റി.അപ്പോഴും അവന്‍ ഈറ്റപ്പുലിയെപ്പോലെ ചീറിക്കൊണ്ടിരുന്നു.
എന്താണു ശെരിക്കും സംഭവിച്ചതു? എല്ലാം ഒന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.കഴിഞ്ഞ കാര്യങള്‍ എല്ലാം ഒരു സിനിമ പോലെ മനസ്സിലൂടെ ഓടിപ്പോയി.സുഹ്രുത്തുക്കളെല്ലാം കൂടെ എന്നെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഗുജറാത്തിലെ സൂറത്തിലോട്ട് കയറ്റി വിട്ടതു മുതല്‍ ഉള്ള ഓരോ കാര്യങളും മനസ്സിലൂടെ ഓടിപ്പോകുന്നു, ഇവിടെ എത്തിയിട്ട് 3 മാസം തികഞ്ഞതെ ഉള്ളൂ.എന്നും വൈകീട്ടു കോളനിയിലെ റോഡില്‍ ക്രിക്കറ്റ് കളിക്കുന്നതു കൊണ്ടു അവിടെയുള്ള എല്ലാ കുട്ടികളുമായും നല്ല സുഹ്രുദ് ബന്ധത്തിലാണ്. ഇന്നു ഞായറാഴ്ച ഒരു റ്റീമുമായി മാച്ച് കളിക്കാന്‍ അടുത്തുള്ള ഗ്രൌണ്ടിലോട്ട് ഒരു ഒറ്റയടിപ്പാതയിലൂടെ നടന്നു പോകുകയായിരുന്നു,
അപ്പോഴാണു മുന്നില്‍ എന്നോ ചത്ത ഒരു പാമ്പിന്‍റെ മുള്ള് കിടക്കുന്നതു എന്‍റെ ശ്രദ്ധയില്‍ പെട്ടത്.പിറകില്‍ വരുന്നവരുടെ കാലില്‍ തട്ടരുതല്ലൊ
എന്നു കരുതി ഞാന്‍ എന്‍റെ ഷൂ കൊണ്ടു അതിനെ ഒരു സൈഡിലോട്ടു മാറ്റിയിട്ടു. അതാണു ഈ പുകിലിനെല്ലാം കാരണം. പാമ്പ് അവന്‍റെ ആരാധ്യവസ്തു ആണെന്നു മനസ്സിലാക്കാത്ത ഞാന്‍ അതിനെ കാലു കൊണ്ടു ചവിട്ടി അവഹെളിച്ചു ഇതാണു അവന്‍ പ്രകോപിതനാകാന്‍ കാരണം.
അപ്പോഴും അവന്‍ കലി അടങാതെ എന്നെ കുറെ തെറി വിളിച്ചു കൊണ്ടിരിക്കുകയാണു, കുറെ ആളുകള്‍ എന്‍റെ കൂടെ നിന്നു എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടു. അവനെ കുറെ ആളുകള്‍ കാര്യം പറ്ഞ്ഞു മനസ്സിലാക്കാനും ശ്രെമിക്കുന്നുണ്ട്.ഞാന്‍ കുറച്ചു നേരം കഴിഞ്ഞപ്പോള്‍ നേരെ അവന്‍റെ അടുത്തോട്ടു പോയി പറഞ്ഞു ‘സോറി, ഇതു നിന്‍റെ ഭഗവാന്‍ ആണെന്നു എനിക്കറിയില്ലായിരുന്നു, ഞങളുടെ കേരളത്തില്‍ എല്ലാ മതക്കാരും പാമ്പിനെ കണ്ടാല്‍ തല്ലിക്കൊല്ലുകയാണു പതിവ് പിന്നെ ഈ മുള്ള് ആരുടെയും കാലില്‍ കൊള്ളരുതല്ലൊ എന്നുള്ളതു മാത്രം ആയിരുന്നു എന്‍റെ ഉദ്ദേശം` അത് നിന്‍റെ ആരാധ്യ വസ്തു ആണ് എന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും അങിനെ ചെയ്യുമായിരുന്നില്ല’. ഇതു കേട്ട് അവന്‍ ഇരിക്കുന്നിടത്തു നിന്നും എണീറ്റ് എന്‍റെ നേരെ നോക്കി, അടുത്ത ഇടി പ്രതീക്ഷിച്ചു നിന്ന എന്‍റെ നെരെ അവന്‍ കൈ നീട്ടി ഹസ്തദാനം നടത്തി പറഞ്ഞു ‘നീ എന്‍റെ ദൈവത്തെ അപമാനിച്ചതു കണ്ടപ്പോള്‍ എനിക്കു കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല അതു കൊണ്ടു സംഭവിച്ചു പോയതാണ് സാരമില്ല‘. മുതുകത്തു കിട്ടിയ വേദനയോട് സാരമില്ല എന്നു പറഞ്ഞിട്ടു കാര്യമില്ലല്ലൊ. അപ്പോള്‍ തന്നെ ഞാന്‍ എല്ലാവരോടും കൂടെ ആയി പറഞ്ഞു ‘ഇനി ഞാന്‍ വഴിയില്‍ നിന്നും പാമ്പിന്‍റെ മുള്ളല്ല ഒരു മീന്‍റെ മുള്ള് പോലും മാറ്റിയിടില്ല‘അതു കേട്ട് എല്ലാവരും ചിരിച്ചു വീണ്ടും ഒന്നും സംഭവിക്കാത്ത പോലെ ഗ്രൌണ്ടിലെത്തി കളി തുടങി.....